~ Start Hum + 2 Bar ~
ആദ്യത്തെ സക്രാരി നീയേ
അനുപമ സായൂജ്യം നീയേ
അകതാരിൽ സ്നേഹത്തിൻ അഭിഷേകമേകും
അനുപമ ചൈതന്യം നീയേ
അമലോൽഭവയാം മാതാവേ
.
Chorus:
അമ്മേ അനുപമ സ്നേഹത്തിൻ അമലോൽഭവേ
നിൻ നാമം വാഴ്ത്തപ്പെടട്ടെ (2)
.
~ Start 9 Bar ~
M/F
പന്ത്രണ്ടു നക്ഷത്ര പൊൻ കിരീടം
പാദത്തിൽ പാദുകം ചന്ദ്രൻ
സൂര്യനെപ്പോലും ഉടയാടയാക്കും
ത്രിലോക രാജ്ഞിയാം അമ്മേ
അമലോൽഭവയാം മാതാവേ
.
Chorus:
അമ്മേ അനുപമ സ്നേഹത്തിൻ അമലോൽഭവേ
നിൻ നാമം വാഴ്ത്തപ്പെടട്ടെ (2)
.
~ Start 9 Bar ~
M/F
കാരുണ്യ സാഗര താരകമേ
സഹനത്തിൻ ത്യാഗ സമ്പൂർണ്ണേ
കാലിത്തൊഴുത്തിലും കാൽവരിക്കുന്നിലും
കർത്താവിൻ ദാസിയായ് നിന്നു
സഹരക്ഷകയാം മാതാവേ
.
Chorus:
അമ്മേ അനുപമ സ്നേഹത്തിൻ അമലോൽഭവേ
നിൻ നാമം വാഴ്ത്തപ്പെടട്ടെ (2)
.
(ആദ്യത്തെ സക്രാരി.. പല്ലവി)